ഹിരോഷിമാദിനാചരണം
ജി എൽ പി എസ് മീയണ്ണൂരിൽ ഹിരോഷിമ ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. 2026 ആഗസ്റ്റ് 6 വ്യാഴാഴ്ച നടന്ന പരിപാടിയിൽ അനൂജ ആർ. എസ്. ഹിരോഷിമ ദിനത്തിന്റെ ദിനപ്രാധാന്യം വ്യക്തമാക്കി സംസാരിച്ചു.
നാലാം ക്ലാസ് വിദ്യാർത്ഥി അഭിവന്ദ്യ യുദ്ധവിരുദ്ധ സന്ദേശം പ്രമേയമാക്കി ലഘു പ്രസംഗം നടത്തി. വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കുകയും സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കുകൾ നിർമ്മിച്ച് കൊണ്ടുവരികയും ചെയ്തു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ പ്രാധാന്യവും കുട്ടികളിൽ ബോധ്യപ്പെടുത്തുന്നതായിരുന്നു ദിനാചരണത്തിലെ പ്രവർത്തനങ്ങൾ.

Comments
Post a Comment