സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കുട്ടികളെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി മീയണ്ണൂർ ജംഗ്ഷൻ വരെ സ്വാതന്ത്ര്യദിനറാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനങ്ങളും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തനത് വേഷവിധാനങ്ങളും അണിഞ്ഞെത്തിയ കുട്ടികൾ റാലിയെ കൂടുതൽ വർണ്ണാഭമാക്കി. ശേഷം സ്കൂൾ അങ്കണത്തിലും മീയണ്ണൂർ ജംഗ്ഷനിലും വെച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കലാപരിപാടികൾക്ക് ശേഷം എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു.



Comments
Post a Comment