മീയ്യണ്ണൂർ ഗവ: എൽപിഎസ്സിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതി
പൂയപ്പള്ളി മീയ്യണ്ണൂർ ഗവ. എൽ. പി. സ്കൂളിൽ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുവേണ്ടി ജന്മഭൂമി ആവിഷ്കരിച്ച അമൃതം മലയാളം വായനാ പദ്ധതിക്ക് തുടക്കമായി. പിറ്റിഎ പ്രസിഡൻ്റ് ബിജു സത്യപാൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രധാന അദ്ധ്യാപിക ജസിയാ ബീഗം പിറ്റിഎ പ്രസിഡന്റിൽ നിന്നും ജന്മഭൂമി പത്രം ഏറ്റുവാങ്ങി. പൂർവ വിദ്യാർത്ഥി അമൽദേവ്, പ്രവാസി മലയാളി ലീന മനോജ് എന്നിവരാണ് പത്രം സ്പോൺസർ ചെയ്തത്.
അദ്ധ്യാപകരായ രമാഭായി അമ്മ, ശാന്തി എസ്, ശാന്തി കെ എസ്, അനൂജ ആർ എസ്, ചിഞ്ചു കെ ആർ, അസ്ലം എൻ റ്റി, വസന്ത കുമാരി റ്റി എൽ, രാജി വി ആർ, ജന്മഭൂമി കൊല്ലം സർക്കുലേഷൻ മാനേജർ ഗോപകുമാർ, ജന്മഭൂമി ഓയൂർ ലേഖകൻ രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു
Comments
Post a Comment