പ്രഭാതഭക്ഷണ പരിപാടി ആരംഭിച്ചു
നെടുമ്പന പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രഭാത ഭക്ഷണ പരിപാടിക്ക് മീയണ്ണൂർ ജി എൽ പി എസ്സിൽ തുടക്കമായി. വാർഡ് മെമ്പർ ശ്രീ ലിജു പി ആർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പി ടി എ പ്രസിഡന്റ് ഉദയകുമാർ, പ്രഥമാധ്യാപിക ജെസിയ ബീഗം എന്നിവർ സന്നിഹിതരായിരുന്നു. അധ്യാപകർ കുട്ടികൾക്ക് പ്രഭാത ഭക്ഷണം വിളമ്പി നൽകി.


Comments
Post a Comment